ഗീതം 40
ഒന്നാമതു രാജ്യം അന്വേഷിക്കുവിൻ!
1. സർവവും ക്രമമാക്കിടും
ക്രിസ്‌തുവിൻ ഭരണത്താൽ;
ദൈവത്തിൻ പ്രിയമാം രാജ്യം
ഏകുന്നു മോദം ഹൃത്തിൽ.
(കോറസ്)
മുമ്പേ രാജ്യമന്വേഷിപ്പിൻ;
യാഹിൻ ശ്രേഷ്‌ഠ നീതിയും;
യാഹിനു സ്‌തുതി പാടിടാം
ഭൂവിലെങ്ങും സാക്ഷ്യമായ്.
2. നാളെയിൻ പൈദാഹങ്ങൾക്കായ്
വ്യാകുലർ ആകല്ലേ നാം;
നമുക്കായ് കരുതും കർത്തൻ,
രാജ്യത്തെ ആദ്യം തേടിൽ.
(കോറസ്)
മുമ്പേ രാജ്യമന്വേഷിപ്പിൻ;
യാഹിൻ ശ്രേഷ്‌ഠ നീതിയും;
യാഹിനു സ്‌തുതി പാടിടാം
ഭൂവിലെങ്ങും സാക്ഷ്യമായ്.
3. യാഹിന്റെ ദിവ്യവാഴ്‌ചയിൽ
പ്രത്യാശവെച്ചിടാനായ്
ഘോഷിക്കാം സുവാർത്തയെങ്ങും;
സൗമ്യരോ കേൾക്കും മോദാൽ.
(കോറസ്)
മുമ്പേ രാജ്യമന്വേഷിപ്പിൻ;
യാഹിൻ ശ്രേഷ്‌ഠ നീതിയും;
യാഹിനു സ്‌തുതി പാടിടാം
ഭൂവിലെങ്ങും സാക്ഷ്യമായ്.
(സങ്കീ. 27:14; മത്താ. 6:34; 10:11, 13; 1 പത്രോ. 1:21 എന്നിവയും കാണുക.)