ഗീതം 57
എന്റെ ഹൃദയത്തിന്റെ ധ്യാനം
1. എന്റെ ഹൃദയത്തിൻ ധ്യാനം,
നിത്യം നിറയും ചിന്തകൾ
നിന്നെ മോദിപ്പിച്ചിടുമോ?
കാക്കെന്നെനിൻ മാർഗെ എന്നും.
ദുഃഖങ്ങളാലെൻ രാത്രികൾ
നിദ്രാവിഹീനമാകുമ്പോൾ
നിന്റെ ചിന്തകൾ എന്നുള്ളിൽ
നിറയ്‌ക്ക ണേ എന്നും എന്നും.
2. സത്യ, നിർമലകാര്യങ്ങൾ,
കീർത്തി, സദ്‌ഗുണമൊക്കെയും
മോദാൽ ധ്യാനിച്ചിടട്ടെ ഞാൻ.
നിൻ വഴികൾ എത്ര ധന്യം!
നിന്റെ വിശിഷ്ട ചിന്തകൾ
എണ്ണിത്തീർത്തിടാനാകുമോ?
ഞാൻ നിൻ വചനം ധ്യാനിച്ച്
മുഴുകട്ടെ അതിൽ എന്നും.
(സങ്കീ. 49:3; 63:5; 139:17, 23; ഫിലി. 4:7, 8; 1 തിമൊ. 4:15 എന്നിവയും കാണുക.)