“ഇത് ഉത്കൃഷ്ടമാണ്!”
“ഇത് ഉത്കൃഷ്ടമാണ്!”
“ആസ്വദിച്ചു വായിക്കാൻ പറ്റിയ ഒരു പുസ്തകമാണിത്. ഇതിലെ ദൃഷ്ടാന്തങ്ങൾ അങ്ങേയറ്റം ഫലപ്രദവും കൂടുതലായ വിവരങ്ങൾക്കുവേണ്ടിയുള്ള അനുബന്ധം വളരെയധികം സഹായകവും ആണ്. ഈ പുസ്തകം തീർച്ചയായും ആളുകളുടെ മനംകവരും. ഇത് ഉത്കൃഷ്ടമാണ്!”—ജോണും പൗലയും.
“ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം വ്യക്തതയുടെയും ലാളിത്യത്തിന്റെയും കാര്യത്തിൽ മികവുറ്റതാണ്!പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിനു തടസ്സമാകുന്ന എല്ലാ സംഗതികളും ഉപേക്ഷിക്കാൻ ഇത് തീർച്ചയായും പുതിയ ബൈബിൾ വിദ്യാർഥികളെ പ്രചോദിപ്പിക്കും. ഈ പുസ്തകം എന്നെ എത്രമാത്രം പുളകംകൊള്ളിച്ചുവെന്നു വർണിക്കാൻ എനിക്കു വാക്കുകളില്ല. അത് ഒരുപക്ഷേ നിങ്ങൾക്ക് ഇപ്പോൾത്തന്നെ മനസ്സിലായിക്കാണും.”—ജോ.
“ആളുകൾ യഥാർഥത്തിൽ എന്തിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അവരെ അലട്ടുന്നത് എന്താണെന്നും തിരിച്ചറിഞ്ഞ് അതു തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു. തന്നെയുമല്ല, എല്ലാ ഉത്തരങ്ങളും നിങ്ങൾ ദൈവവചനമായ ബൈബിളിൽനിന്നു നൽകിയിരിക്കുന്നു.”—റോബെർട്ട്.
“ലളിതമായ വാചകങ്ങളും വ്യക്തമായ വിശദീകരണങ്ങളും ഉള്ള ഈ പുസ്തകം മികച്ചതാണ്. ഇത് അനേകരുടെ ഹൃദയത്തെ സ്പർശിക്കുമെന്നതിൽ സംശയമില്ല.”—നോർമ.
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന 224-പേജുള്ള വർണചിത്രങ്ങളോടുകൂടിയ പുസ്തകം ഇന്ന് 140-ൽ അധികം ഭാഷകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ ഒരു മേൽവിലാസത്തിൽ അയയ്ക്കുക.
ഒരു കോപ്പി സ്വന്തമാക്കൂ!
□ കടപ്പാടുകളൊന്നും കൂടാതെ, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: