“കിട്ടാവുന്നതിലേക്കും ഏറ്റവും മികച്ച മാസികകൾ”
“കിട്ടാവുന്നതിലേക്കും ഏറ്റവും മികച്ച മാസികകൾ”
ഐക്യനാടുകളിലെ ലിസൽ എന്ന 18 വയസ്സുള്ള ഒരു ഹൈസ്‌കൂൾ വിദ്യാർഥിനി അടുത്തയിടെ ഉണരുക!യുടെ പത്രാധിപർക്കു പിൻവരുന്ന പ്രകാരം എഴുതി:
“ഞാൻ കോളെജ് തലത്തിലുള്ള ഒരു ചരിത്ര കോഴ്സിനു ചേർന്നിരിക്കുകയാണ്. ഞങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി വളരെയധികം ഗവേഷണം ചെയ്‌ത് പ്രബന്ധങ്ങൾ തയ്യാറാക്കേണ്ടതുണ്ട്. മൂന്നാം റൈക്കിന്റെ കീഴിൽ, ജർമനിയിൽ ഉണ്ടായിരുന്ന നാസിസത്തോടുള്ള യഹോവയുടെ സാക്ഷികളുടെ ധാർമിക ചെറുത്തുനിൽപ്പിനെ കുറിച്ച് എഴുതാനാണു ഞാൻ തീരുമാനിച്ചിരിക്കുന്നത്. 1998 ജൂലൈ 8 ലക്കം ഉണരുക!യിലെ ‘യഹോവയുടെ സാക്ഷികൾ—നാസി ഭീഷണിയിൻ മധ്യേ നിർഭയരായി’ എന്ന ലേഖനത്തിന്റെ ഒടുവിൽ, ആവശ്യപ്പെടുന്ന പക്ഷം നൽകാമെന്നു പറഞ്ഞിരുന്ന ആ പരാമർശങ്ങളുടെ ഒരു പട്ടിക ലഭിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. നന്നായി ഗവേഷണം ചെയ്‌തു തയ്യാറാക്കിയ ഒരു ലേഖനമായിരുന്നു അത്. ആശയങ്ങളെല്ലാം യുക്തിപൂർവം അവതരിപ്പിക്കപ്പെട്ടിരുന്നു. അതിലെ നേർപകുതി വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് അതിൽ പ്രകടമാകുന്നതിന്റെ പകുതി ഉത്സാഹത്തോടെയാണ് ഞാൻ എന്റെ പ്രബന്ധം തയ്യാറാക്കുന്നതെങ്കിൽപ്പോലും മൂല്യനിർണയം ചെയ്യുന്ന ബോർഡിന് അതൊരു വലിയ സാക്ഷ്യമായി ഉതകും എന്നതിനു യാതൊരു സംശയവുമില്ല.
“കിട്ടാവുന്നതിലേക്കും ഏറ്റവും മികച്ച മാസികകളാണു നിങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനായി നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ രചനയ്‌ക്ക് വേണ്ടുന്ന വിവരങ്ങൾ ഓരോ ലക്കത്തിൽ നിന്നും എനിക്കു ലഭിക്കുന്നു. സ്കൂളിൽ നിന്നു ലഭിക്കുന്നതിനെക്കാളൊക്കെ എത്രയോ മികച്ച വിവരങ്ങൾ! ഇത് ഓരോ പ്രാവശ്യവും കൂടുതൽ മെച്ചമായി എന്റെ പ്രബന്ധങ്ങൾ തയ്യാറാക്കണമെന്ന ആഗ്രഹം എന്നിൽ ജനിപ്പിക്കുന്നു. നിങ്ങളുടെ ശ്രമങ്ങളെ ഞാൻ ഏറെ വിലമതിക്കുന്നു.”
[22-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മധ്യത്തിലുള്ള ഫോട്ടോ: Państwowe Muzeum Oświęcim-Brzezinka, courtesy of the USHMM Photo Archives