വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളു​ടെ ശുശ്രൂഷ മഞ്ഞു​പോ​ലെ​യാ​ണോ?

നിങ്ങളു​ടെ ശുശ്രൂഷ മഞ്ഞു​പോ​ലെ​യാ​ണോ?

നമ്മുടെ ശുശ്രൂഷ പ്രധാ​ന​പ്പെ​ട്ട​തും മൂല്യ​മു​ള്ള​തു​മാണ്‌. എന്നാൽ നമ്മൾ സുവാർത്ത അറിയി​ക്കുന്ന എല്ലാവ​രും അത്‌ മനസ്സി​ലാ​ക്കു​ന്നില്ല. പലരും ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളിൽ താത്‌പ​ര്യ​മു​ള്ള​വ​രാ​ണെ​ങ്കി​ലും നമ്മു​ടെ​കൂ​ടെ ബൈബിൾ പഠിക്കേണ്ട ആവശ്യ​മു​ണ്ടെന്ന്‌ അവർക്ക്‌ തോന്നു​ന്നില്ല.

ഗാവെൻ എന്ന വ്യക്തി​യു​ടെ അനുഭവം നമുക്ക്‌ നോക്കാം. രാജ്യ​ഹാ​ളിൽ യോഗ​ങ്ങൾക്കു പോകു​മാ​യി​രു​ന്നെ​ങ്കി​ലും ക്രമമായ ഒരു ബൈബിൾപ​ഠ​ന​ത്തിന്‌ അദ്ദേഹ​ത്തിന്‌ താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. അദ്ദേഹ​ത്തിന്‌ ബൈബി​ളി​നെ​ക്കു​റിച്ച്‌ വളരെ കുറച്ചേ അറിയാ​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ ഇക്കാര്യം മറ്റാരും അറിയാൻ അദ്ദേഹം ആഗ്രഹി​ച്ചില്ല. മാത്രമല്ല, ഒരു മതത്തിൽ ചേർന്ന്‌ അതിന്റെ കടപ്പാ​ടിൻകീ​ഴി​ലാ​കാൻ ഗാവെൻ ഇഷ്ടപ്പെ​ട്ടില്ല. കബളി​പ്പി​ക്ക​പ്പെ​ടു​മോ എന്ന ആശങ്കയും ഉണ്ടായി​രു​ന്നു. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഗാവന്റെ ചിന്താ​ഗ​തിക്ക്‌ മാറ്റം വരുമോ? ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾക്ക്‌ ഒരു വ്യക്തി​യു​ടെ മേൽ എന്ത്‌ സ്വാധീ​നം ചെലു​ത്താ​നാ​കു​മെന്ന്‌ നമുക്ക്‌ നോക്കാം. യഹോവ ഇസ്രാ​യേൽ ജനത്തോട്‌ പണ്ട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ വചനം മഞ്ഞു​പോ​ലെ​യും ഇളമ്പു​ല്ലി​ന്മേൽ പൊടി​മ​ഴ​പോ​ലെ​യും ... ചൊരി​യും.” (ആവ. 31:19, 30; 32:2) നമുക്ക്‌ ഇപ്പോൾ മഞ്ഞിന്റെ ചില സവി​ശേ​ഷ​തകൾ നമ്മുടെ ശുശ്രൂ​ഷ​യു​മാ​യി താരത​മ്യം ചെയ്യാം. സകല തരം ആളുക​ളെ​യും ഫലപ്ര​ദ​മാ​യി സഹായി​ക്കാൻ എങ്ങനെ കഴിയു​മെ​ന്നും നമുക്ക്‌ അതിൽനിന്ന്‌ പഠിക്കാം.—1 തിമൊ. 2:3, 4.

നമ്മുടെ ശുശ്രൂഷ മഞ്ഞു​പോ​ലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ?

മഞ്ഞ്‌ മൃദുലമാണ്‌. അന്തരീ​ക്ഷ​ത്തി​ലെ ഈർപ്പം വെള്ളത്തു​ള്ളി​ക​ളാ​യി മാറു​മ്പോൾ പതി​യെ​പ്പ​തി​യെ മഞ്ഞ്‌ ഉണ്ടാകു​ന്നു. എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ വാക്കുകൾ “മഞ്ഞു​പോ​ലെ” ചൊരി​ഞ്ഞത്‌? യഹോവ തന്റെ ജനത്തോട്‌ ദയയോ​ടെ​യും ആർദ്ര​ത​യോ​ടെ​യും പരിഗ​ണ​ന​യോ​ടെ​യും ആണ്‌ സംസാ​രി​ച്ചത്‌. മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ങ്ങളെ ആദരി​ക്കു​മ്പോൾ നമ്മൾ യഹോ​വയെ അനുക​രി​ക്കു​ക​യാണ്‌. സ്വയം ന്യായ​വാ​ദം ചെയ്‌ത്‌ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാണ്‌ നമ്മൾ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. ഇത്തരത്തിൽ നമ്മൾ അവരോ​ടു പരിഗണന കാണി​ക്കു​മ്പോൾ നമ്മൾ പറയു​ന്നതു കേൾക്കാൻ അവർ മനസ്സൊ​രു​ക്കം കാണി​ക്കും. നമ്മുടെ ശുശ്രൂഷ കൂടുതൽ ഫലപ്ര​ദ​വു​മാ​യി​ത്തീ​രും.

മഞ്ഞ്‌ നവോ​ന്മേഷം തരുന്നു. ആളുക​ളു​ടെ താത്‌പ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴമായി ചിന്തിച്ച്‌ വ്യത്യ​സ്‌ത​രീ​തി​കൾ പ്രയോ​ഗി​ച്ചു​നോ​ക്കു​ന്നെ​ങ്കിൽ നമ്മുടെ ശുശ്രൂഷ മറ്റുള്ള​വർക്ക്‌ ഉന്മേഷം പകരും. ഗാവ​നോട്‌ ബൈബിൾപ​ഠ​ന​ത്തി​ന്റെ കാര്യം ആദ്യം പറഞ്ഞ ക്രിസ്‌ സഹോ​ദരൻ അതിന്‌ അദ്ദേഹത്തെ നിർബ​ന്ധി​ച്ചില്ല. പകരം, ഗാവന്‌ ആസ്വദി​ക്കാൻ പറ്റിയ വിധത്തിൽ എങ്ങനെ ബൈബിൾചർച്ചകൾ നടത്താ​മെ​ന്നാണ്‌ ക്രിസ്‌ ചിന്തി​ച്ചത്‌. ഒരു പ്രധാ​ന​വി​ഷ​യത്തെ കേന്ദ്രീ​ക​രി​ച്ചാണ്‌ ബൈബിൾ എഴുതി​യി​രി​ക്കു​ന്ന​തെ​ന്നും അത്‌ തിരി​ച്ച​റി​യു​ക​യാ​ണെ​ങ്കിൽ യോഗ​ങ്ങ​ളി​ലെ പരിപാ​ടി​കൾ കൂടുതൽ മനസ്സി​ലാ​കു​മെ​ന്നും ക്രിസ്‌ പറഞ്ഞു. ബൈബിൾ സത്യമാ​ണെന്ന്‌ ബോധ്യ​പ്പെ​ടാൻ തന്നെ സഹായി​ച്ചത്‌ അതിലെ പ്രവച​ന​ങ്ങ​ളാ​ണെന്ന്‌ ക്രിസ്‌ ഗാവ​നോട്‌ പറഞ്ഞു. തുടർന്ന്‌, പ്രവച​നങ്ങൾ എങ്ങനെ​യാണ്‌ നിവൃ​ത്തി​യേ​റി​യത്‌ എന്നതി​നെ​ക്കു​റിച്ച്‌ അവർ പല ചർച്ചകൾ നടത്തി. ഈ സംഭാ​ഷ​ണങ്ങൾ ഗാവന്‌ ഒരു പുതിയ ഉണർവ്‌ നൽകി. ഒടുവിൽ അദ്ദേഹം ബൈബിൾപ​ഠ​ന​ത്തിന്‌ സമ്മതിച്ചു.

മഞ്ഞ്‌ ജീവന്റെ നിലനിൽപ്പിന്‌ അനിവാ​ര്യം. ഇസ്ര​യേ​ലി​ലെ വരണ്ട ചൂടു കാലത്ത്‌ കുറച്ച്‌ മാസങ്ങൾ മഴ പെയ്യാ​റില്ല. മഞ്ഞിൽനി​ന്നുള്ള ഈർപ്പം ഇല്ലാത്ത​തു​കൊണ്ട്‌ ചെടികൾ വാടി​ക്ക​രി​ഞ്ഞു​പോ​കും. യഹോവ മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ ഇന്ന്‌ ഒരു ആത്മീയ​വ​രൾച്ച​യുണ്ട്‌. (ആമോ. 8:11) എന്നാൽ ‘വേറെ ആടുക​ളു​ടെ’ പിന്തു​ണ​യോ​ടെ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം അറിയി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന അഭിഷി​ക്തർ, “യഹോ​വ​യി​ങ്കൽനി​ന്നുള്ള മഞ്ഞു​പോ​ലെ”യായി​രി​ക്കു​മെന്ന്‌ യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (യോഹ. 10:16; മീഖാ 5:7) സത്യത്തി​നാ​യി ദാഹി​ക്കു​ന്ന​വർക്കു ജീവൻ നൽകാ​നുള്ള യഹോ​വ​യു​ടെ കരുത​ലി​ന്റെ ഭാഗമാണ്‌ നമ്മൾ പ്രസം​ഗി​ക്കുന്ന സന്ദേശം. ഈ സന്ദേശത്തെ നമ്മൾ വിലമ​തി​ക്കു​ന്നു​ണ്ടോ?

മഞ്ഞ്‌ യഹോ​വ​യിൽനി​ന്നുള്ള ഒരു അനു​ഗ്ര​ഹ​മാണ്‌. (ആവ. 33:13, 15) ശ്രദ്ധി​ക്കു​ന്ന​വർക്കു നമ്മുടെ ശുശ്രൂഷ ഒരു അനു​ഗ്ര​ഹ​മാ​യി​ത്തീർന്നേ​ക്കാം. ഗാവനും ആ അനു​ഗ്രഹം ആസ്വദി​ക്കാ​നാ​യി. കാരണം ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ അദ്ദേഹ​ത്തി​ന്റെ എല്ലാ ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം കണ്ടെത്താൻ സാധിച്ചു. അദ്ദേഹം പെട്ടെന്ന്‌ പുരോ​ഗ​മി​ച്ചു, സ്‌നാ​ന​മേറ്റു. ഇപ്പോൾ അദ്ദേഹം, തന്റെ ഭാര്യ ജോയ്‌സി​നോ​ടൊ​പ്പം ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം അറിയി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്നു.

ദൈവരാജ്യത്തിന്റെ സുവി​ശേ​ഷം​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ഭൂമി നിറയ്‌ക്കു​ന്നു

നിങ്ങളു​ടെ ശുശ്രൂ​ഷയെ വിലയു​ള്ള​താ​യി കാണുക

പ്രസം​ഗ​പ്ര​വർത്ത​നത്തെ മഞ്ഞി​നോ​ടു താരത​മ്യം ചെയ്യു​ന്നത്‌ ശുശ്രൂ​ഷ​യിൽ നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ശ്രമങ്ങൾ എത്ര മൂല്യ​മു​ള്ള​താ​ണെ​ന്നും മനസ്സി​ലാ​ക്കാൻ സഹായി​ക്കും. എങ്ങനെ? ഒരു മഞ്ഞുതു​ള്ളിക്ക്‌ ഒറ്റയ്‌ക്കു നിൽക്കു​മ്പോൾ കാര്യ​മാ​യി​ട്ടൊ​ന്നും ചെയ്യാൻ കഴിയി​ല്ലെ​ങ്കി​ലും ലക്ഷക്കണ​ക്കി​നു മഞ്ഞുതു​ള്ളി​കൾ ഒന്നിച്ചു​ചേ​രു​മ്പോൾ അതിന്‌ ഭൂമിയെ നനയ്‌ക്കാ​നാ​കും. സമാന​മാ​യി, ശുശ്രൂ​ഷ​യിൽ വ്യക്തികൾ എന്ന നിലയിൽ നമ്മുടെ പങ്ക്‌ ചെറു​താ​ണെന്ന്‌ നമുക്ക്‌ തോന്നി​യേ​ക്കാം. എന്നാൽ ലക്ഷക്കണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂട്ടായ പ്രവർത്ത​ന​ത്തി​ന്റെ ഫലമായി “സകല ജനതകൾക്കും” സാക്ഷ്യം നൽകാൻ കഴിയു​ന്നു. (മത്താ. 24:14) നമ്മുടെ ശുശ്രൂഷ മറ്റുള്ള​വർക്കു യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹ​മാ​യി​രി​ക്കു​മോ? അതെ, നമ്മുടെ ശുശ്രൂഷ മഞ്ഞു​പോ​ലെ മൃദു​ല​വും നവോ​ന്മേഷം പകരു​ന്ന​തും ജീവത്‌പ്ര​ധാ​ന​വും ആയിരി​ക്കും.