വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2020 മെയ്
ഈ ലക്കത്തിൽ 2020 ജൂലൈ 6 മുതൽ ആഗസ്റ്റ് 2 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
അവസാനകാലത്തെ ‘വടക്കേ രാജാവ്’
പഠനലേഖനം 19: 2020 ജൂലൈ 6-12. ‘വടക്കേ രാജാവിനെയും’ ‘തെക്കേ രാജാവിനെയും’ കുറിച്ചുള്ള ദാനിയേലിന്റെ പ്രവചനം ഇപ്പോഴും നിറവേറുന്നതിന്റെ തെളിവുകൾ നമ്മൾ കാണുന്നുണ്ട്. എന്തുകൊണ്ടാണ് നമുക്ക് അത് അത്ര ഉറപ്പിച്ച് പറയാൻ കഴിയുന്നത് ? ഈ പ്രവചനത്തിന്റെ വിശദാംശങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ട് ?
അവസാനകാലത്തെ വടക്കേ രാജാവും തെക്കേ രാജാവും
വടക്കേ രാജാവിനെയും തെക്കേ രാജാവിനെയും കുറിച്ചുള്ള പ്രവചനം മറ്റു ചില പ്രവചനങ്ങൾ നടക്കുന്ന സമയത്ത് തന്നെയാണ് നടക്കുന്നത്. ഈ വ്യവസ്ഥിതിയുടെ അവസാനം അടുത്തെന്ന് ഈ പ്രവചനങ്ങൾ തെളിയിക്കുന്നത് എങ്ങനെ?
ഇന്ന് ആരാണ് ‘വടക്കേ രാജാവ് ?’
പഠനലേഖനം 20: 2020 ജൂലൈ 13-19. ഇന്ന് ആരാണ് ‘വടക്കേ രാജാവ്,’ അവൻ എങ്ങനെയായിരിക്കും ‘അന്തരിക്കുന്നത് ?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കും, പെട്ടെന്നുതന്നെ സംഭവിക്കാനിരിക്കുന്ന പരിശോധനകൾക്കായി അതു നമ്മളെ ഒരുക്കും.
ദൈവം തന്ന സമ്മാനങ്ങൾ നിങ്ങൾ വിലമതിക്കുന്നുണ്ടോ?
പഠനലേഖനം 21: 2020 ജൂലൈ 20-26. ഈ ലേഖനം യഹോവയെയും യഹോവ തന്നിട്ടുള്ള ചില സമ്മാനങ്ങളെയും വിലമതിക്കാൻ നമ്മളെ പ്രചോദിപ്പിക്കും. കൂടാതെ ദൈവമുണ്ടോ എന്നു സംശയിക്കുന്നവരുമായി ന്യായവാദം ചെയ്യാനും ഇതു സഹായിക്കും.
അദൃശ്യം എങ്കിലും അമൂല്യമായ നിക്ഷേപങ്ങൾ
പഠനലേഖനം 22: 2020 ജൂലൈ 27–ആഗസ്റ്റ് 2. കഴിഞ്ഞ ലേഖനത്തിൽ, ദൈവം നമുക്കു തന്ന കാണാൻ കഴിയുന്ന ചില നിക്ഷേപങ്ങളെക്കുറിച്ച് പഠിച്ചു. നമുക്കു കാണാൻ കഴിയാത്ത ചില നിക്ഷേപങ്ങളെക്കുറിച്ചും അതിനോട് എങ്ങനെ വിലമതിപ്പു കാണിക്കാമെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ആ നിക്ഷേപങ്ങൾ നമുക്കു തന്ന ദൈവമായ യഹോവയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കാനും ഈ ലേഖനം സഹായിക്കും.