വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

നല്ല മാതൃ​കകൾ വെച്ചവ​രിൽനിന്ന്‌ പഠിച്ച​തി​ന്റെ അനു​ഗ്ര​ഹങ്ങൾ

നല്ല മാതൃ​കകൾ വെച്ചവ​രിൽനിന്ന്‌ പഠിച്ച​തി​ന്റെ അനു​ഗ്ര​ഹങ്ങൾ

കുട്ടിയായിരുന്നപ്പോൾ, ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നത്‌ എനിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. വളർന്നു​വ​ന്ന​പ്പോൾ, ചെയ്യാൻ കഴിയി​ല്ലെന്നു തോന്നിയ പല നിയമ​നങ്ങൾ എനിക്കു കിട്ടി. എന്റെ ഉത്‌ക​ണ്‌ഠകൾ മറിക​ട​ക്കാ​നും 58 വർഷത്തെ മുഴു​സ​മ​യ​സേ​വ​ന​ത്തി​ലെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നും എന്നെ സഹായിച്ച, നല്ല മാതൃക വെച്ച ചില​രെ​ക്കു​റിച്ച്‌ ഞാൻ പറയാം.

കാനഡ​യി​ലെ ഫ്രഞ്ച്‌ സംസാ​രി​ക്കുന്ന പ്രവി​ശ്യ​യായ ക്യു​ബെ​ക്കി​ലെ ക്യു​ബെക്ക്‌ സിറ്റി​യി​ലാ​ണു ഞാൻ ജനിച്ചത്‌. ലൂയി എന്നായി​രു​ന്നു പപ്പയുടെ പേര്‌, മമ്മി സാലി. സ്‌നേഹം നിറഞ്ഞ ഒരു ഭവനത്തി​ലാ​ണു ഞാൻ വളർന്നു​വ​ന്നത്‌. ഒതുങ്ങി​ക്കൂ​ടുന്ന പ്രകൃ​ത​ക്കാ​ര​നാ​യി​രു​ന്നു പപ്പ, ഒരുപാ​ടു വായി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. ഒരു പത്ര​പ്ര​വർത്തകൻ ആകണ​മെ​ന്നാ​യി​രു​ന്നു എന്റെ ആഗ്രഹം, കാരണം എഴുതു​ന്നത്‌ എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു.

എനിക്കു 12 വയസ്സു​ള്ള​പ്പോൾ പപ്പയു​ടെ​കൂ​ടെ ജോലി ചെയ്‌തി​രുന്ന റുഡോൾഫ്‌ സോസി ഒരു സുഹൃ​ത്തി​ന്റെ​കൂ​ടെ വീട്ടിൽ വന്നു. അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു. സാക്ഷി​ക​ളെ​ക്കു​റിച്ച്‌ കാര്യ​മാ​യി ഒന്നും എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു, ആ മതത്തെ​ക്കു​റിച്ച്‌ അറിയാൻ എനിക്കു വലിയ താത്‌പ​ര്യ​വു​മി​ല്ലാ​യി​രു​ന്നു. പക്ഷേ അവർ ചോദ്യ​ങ്ങൾക്കു ബൈബിൾ ഉപയോ​ഗിച്ച്‌ യുക്തി​യോ​ടെ ഉത്തരം തന്നത്‌ എനിക്ക്‌ ഇഷ്ടപ്പെട്ടു. എനിക്കു മാത്രമല്ല, പപ്പയ്‌ക്കും മമ്മിക്കും അത്‌ ഇഷ്ടപ്പെട്ടു. അങ്ങനെ ഞങ്ങൾ ഒരു ബൈബിൾപ​ഠ​ന​ത്തി​നു സമ്മതിച്ചു.

ആ സമയത്ത്‌ ഞാൻ ഒരു കത്തോ​ലി​ക്കാ സ്‌കൂ​ളി​ലാ​ണു പഠിച്ചി​രു​ന്നത്‌. ഇടയ്‌ക്കൊ​ക്കെ, എന്റെ ക്ലാസിലെ കൂട്ടു​കാ​രോ​ടു ബൈബി​ളിൽനിന്ന്‌ ഞാൻ പഠിക്കുന്ന കാര്യങ്ങൾ പറയു​മാ​യി​രു​ന്നു. പുരോ​ഹി​ത​ന്മാ​രാ​യി​രുന്ന എന്റെ അധ്യാ​പകർ അതു കണ്ടുപി​ടി​ച്ചു. ഞാൻ പറയു​ന്ന​തൊ​ക്കെ തെറ്റാ​ണെന്നു ബൈബി​ളിൽനിന്ന്‌ തെളി​യി​ക്കു​ന്ന​തി​നു പകരം ഒരു അധ്യാ​പകൻ ക്ലാസിലെ കുട്ടി​ക​ളു​ടെ​യെ​ല്ലാം മുന്നിൽവെച്ച്‌ എന്നെ വിപ്ലവ​കാ​രി​യാ​യി മുദ്ര കുത്തി. ആ സമയത്ത്‌ എനിക്ക്‌ ഒത്തിരി വിഷമം തോന്നി​യെ​ങ്കി​ലും, സത്യത്തിൽ അത്‌ ഒരു അനു​ഗ്ര​ഹ​മാ​യി. കാരണം, സ്‌കൂ​ളിൽ പഠിപ്പി​ക്കുന്ന മതകാ​ര്യ​ങ്ങൾ ബൈബി​ളു​മാ​യി ചേർച്ച​യി​ല​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഇനി അവിടെ പഠി​ക്കേ​ണ്ടെന്ന്‌ എനിക്കു തോന്നി. മാതാ​പി​താ​ക്ക​ളു​ടെ സമ്മത​ത്തോ​ടെ, ഞാൻ വേറൊ​രു സ്‌കൂ​ളി​ലേക്കു മാറി.

ശുശ്രൂ​ഷയെ സ്‌നേ​ഹി​ക്കാൻ പഠിക്കു​ന്നു

ഞാൻ ബൈബിൾ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വലിയ ആത്മീയ​പു​രോ​ഗതി വരുത്തി​യില്ല. കാരണം വീടു​തോ​റു​മുള്ള വയൽസേ​വനം എനിക്കു പേടി​യാ​യി​രു​ന്നു. കത്തോ​ലി​ക്കാ സഭയ്‌ക്കു വലിയ സ്വാധീ​ന​മുള്ള ഒരു പ്രദേ​ശ​മാ​യി​രു​ന്നു അത്‌, നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തോട്‌ അവർക്കു കടുത്ത എതിർപ്പു​മാ​യി​രു​ന്നു. ക്യു​ബെ​ക്കി​ന്റെ ഭരണാ​ധി​കാ​രി​യാ​യി​രുന്ന മോറിസ്‌ ഡുപ്ലെ​സി​സും സഭാധി​കാ​രി​ക​ളും ഒറ്റക്കെ​ട്ടാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ സമ്മത​ത്തോ​ടെ, ജനക്കൂട്ടം സാക്ഷി​കൾക്കു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യും അവരെ ആക്രമി​ക്കു​ക​യും ചെയ്‌തി​രു​ന്നു. നല്ല ധൈര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലേ അക്കാലത്ത്‌ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.

ഭയം മറിക​ട​ക്കാൻ എന്നെ സഹായിച്ച ഒരു സഹോ​ദ​ര​നാ​യി​രു​ന്നു ജോൺ റേ. ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ ഒൻപതാ​മത്തെ ക്ലാസിൽനിന്ന്‌ ബിരുദം നേടിയ പരിച​യ​സ​മ്പ​ന്ന​നായ ഒരു സഹോ​ദ​ര​നാ​യി​രു​ന്നു അദ്ദേഹം. താഴ്‌മ​യുള്ള, എപ്പോൾ വേണ​മെ​ങ്കി​ലും നമുക്കു ചെന്ന്‌ സംസാ​രി​ക്കാൻ കഴിയുന്ന ഒരു സഹോ​ദരൻ. ‘അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം’ എന്നൊക്കെ പറഞ്ഞ്‌ അദ്ദേഹം എന്നെ കാര്യ​മാ​യി ഉപദേ​ശി​ച്ചി​ട്ടില്ല. പക്ഷേ സഹോ​ദ​രന്റെ നല്ല മാതൃക എന്നെ വളരെ​യ​ധി​കം കാര്യങ്ങൾ പഠിപ്പി​ച്ചു. ഫ്രഞ്ച്‌ സംസാ​രി​ക്കു​ന്നതു സഹോ​ദ​രനു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ ഞാൻ അദ്ദേഹ​ത്തി​ന്റെ​കൂ​ടെ പോകു​ക​യും അദ്ദേഹത്തെ സഹായി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ജോൺ സഹോ​ദ​ര​നു​മാ​യുള്ള അടുത്ത സഹവാസം ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കാ​നുള്ള ധീരമായ തീരു​മാ​ന​മെ​ടു​ക്കാൻ എന്നെ സഹായി​ച്ചു. 1951 മെയ്‌ 26-നു ഞാൻ സ്‌നാ​ന​പ്പെട്ടു, സാക്ഷി​ക​ളു​മാ​യി ആദ്യം സംസാ​രിച്ച്‌ പത്തു വർഷം കഴിഞ്ഞ്‌.

ജോൺ റേ (എ) സഹോ​ദ​രന്റെ നല്ല മാതൃക വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാ​നുള്ള പേടി മാറ്റാൻ എന്നെ (ബി) സഹായി​ച്ചു

ക്യു​ബെക്ക്‌ സിറ്റി​യി​ലെ ഞങ്ങളുടെ കൊച്ചു​സ​ഭ​യി​ലെ മിക്കവ​രും മുൻനി​ര​സേ​വ​ക​രാ​യി​രു​ന്നു. അവരുടെ മാതൃക മുൻനി​ര​സേ​വനം തുടങ്ങാൻ എന്നെ പ്രചോ​ദി​പ്പി​ച്ചു. അക്കാലത്ത്‌, വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ഞങ്ങൾക്കു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. ബൈബിൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​കൾ നന്നായി ഉപയോ​ഗി​ക്കാൻ അറിഞ്ഞി​രി​ക്ക​ണ​മാ​യി​രു​ന്നു. അതിനു​വേണ്ടി ബൈബിൾവാ​ക്യ​ങ്ങൾ പഠിക്കാൻ ഞാൻ ഒരു ശ്രമം നടത്തി. പക്ഷേ കത്തോ​ലി​ക്കാ സഭയുടെ അംഗീ​കാ​ര​മി​ല്ലാത്ത ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളിൽനിന്ന്‌ വായി​ക്കാൻപോ​ലും പലർക്കും സമ്മതമ​ല്ലാ​യി​രു​ന്നു.

1952-ൽ ഞാൻ സിമോൺ പാട്രി എന്ന വിശ്വ​സ്‌ത​യായ സഹോ​ദ​രി​യെ വിവാഹം കഴിച്ചു. എന്റെ നാട്ടു​കാ​രി​ത​ന്നെ​യാ​യി​രു​ന്നു സിമോൺ. ഞങ്ങൾ മോൺട്രി​യ​ലി​ലേക്കു താമസം മാറി. ഒരു വർഷത്തി​നു​ള്ളിൽ ഞങ്ങളുടെ മകൾ പിറന്നു, ലിസ്‌. വിവാ​ഹ​ത്തി​നു കുറച്ച്‌ നാൾ മുമ്പ്‌ ഞാൻ മുൻനി​ര​സേ​വനം നിറു​ത്തി​യി​രു​ന്നു. പക്ഷേ ഞാനും സിമോ​ണും ജീവിതം ലളിത​മാ​യി സൂക്ഷി​ക്കാൻ ശ്രമിച്ചു. സഭയുടെ പ്രവർത്ത​ന​ങ്ങ​ളിൽ കഴിയു​ന്നത്ര ഉൾപ്പെ​ടാൻവേ​ണ്ടി​യാ​യി​രു​ന്നു അത്‌.

വിവാ​ഹ​ത്തി​നു ശേഷം പത്തു വർഷം കഴിഞ്ഞ്‌ ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ ഗൗരവ​മാ​യി ചിന്തി​ക്കാൻ തുടങ്ങി. 1962-ൽ കാനഡ ബഥേലിൽവെച്ച്‌ നടന്ന മൂപ്പന്മാർക്കു​വേ​ണ്ടി​യുള്ള ഒരു മാസത്തെ രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളിൽ ഞാൻ പങ്കെടു​ത്തു. കമേൽ വാലറ്റ്‌ എന്ന സഹോ​ദ​ര​ന്റെ​കൂ​ടെ​യാ​യി​രു​ന്നു ആ സമയത്ത്‌ എന്റെ താമസം. ഭാര്യ​യും കുട്ടി​ക​ളും ഒക്കെയുള്ള ഒരാളാ​യി​രു​ന്നു അദ്ദേഹം. എന്നിട്ടും സഹോ​ദരൻ ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യോ​ടെ ഏർപ്പെ​ട്ടി​രു​ന്നു. എനിക്കു സഹോ​ദ​ര​നോ​ടു മതിപ്പു തോന്നി. അക്കാലത്ത്‌ ക്യു​ബെ​ക്കിൽ, അധിക​മാ​രും ഒരു കുട്ടിയെ വളർത്തു​ക​യും ഒപ്പം മുൻനി​ര​സേ​വനം ചെയ്യു​ക​യും ചെയ്‌തി​രു​ന്നില്ല. പക്ഷേ അതായി​രു​ന്നു കമേലി​ന്റെ ലക്ഷ്യം. ഞങ്ങൾ ഒരുമി​ച്ചാ​യി​രുന്ന സമയത്ത്‌ എന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സഹോ​ദരൻ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഏതാനും മാസങ്ങൾക്കു​ള്ളിൽത്തന്നെ, വീണ്ടും മുൻനി​ര​സേ​വനം തുടങ്ങാൻ ഞാൻ തീരു​മാ​നി​ച്ചു. അത്‌ ഒരു നല്ല തീരു​മാ​ന​മാ​ണോ എന്നു പലരും സംശയി​ച്ചു. പക്ഷേ ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാ​നുള്ള എന്റെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും എന്നു വിശ്വസിച്ചുകൊണ്ട്‌ ഞാൻ എന്റെ തീരു​മാ​ന​ത്തിൽ ഉറച്ചു​നി​ന്നു.

പ്രത്യേക മുൻനിരസേവകരായി വീണ്ടും ക്യു​ബെ​ക്കി​ലേക്ക്‌

1964-ൽ ഞങ്ങളുടെ സ്വന്തം പട്ടണമായ ക്യു​ബെക്ക്‌ സിറ്റി​യിൽ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി എന്നെയും സിമോ​ണെ​യും നിയമി​ച്ചു. അടുത്ത ഏതാനും വർഷങ്ങൾ ഞങ്ങൾ അവി​ടെ​യാ​യി​രു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പണ്ടത്തെ അത്ര പ്രശ്‌ന​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും, ഞങ്ങൾക്ക്‌ എതിർപ്പു​കൾ നേരി​ടേ​ണ്ടി​വന്നു.

ഒരു ശനിയാഴ്‌ച ഉച്ച കഴിഞ്ഞ്‌, ക്യു​ബെക്ക്‌ സിറ്റിക്ക്‌ അടുത്തുള്ള സെന്റ്‌ മേരി എന്ന ചെറിയ പട്ടണത്തിൽവെച്ച്‌ എന്നെ അറസ്റ്റ്‌ ചെയ്‌തു. പോലീസ്‌ ഉദ്യോ​ഗസ്ഥൻ എന്നെ സ്റ്റേഷനി​ലേക്കു കൊണ്ടു​പോ​യി അവിടെ ജയിലി​ലാ​ക്കി. അനുമ​തി​യി​ല്ലാ​തെ വീടു​തോ​റും സുവി​ശേഷം പ്രസം​ഗി​ച്ചു എന്നതാ​യി​രു​ന്നു എന്റെ മേൽ ചുമത്തിയ കുറ്റം. പിന്നീട്‌ എന്നെ ബിയാ​ഴോ എന്നു പേരുള്ള ഒരു ജഡ്‌ജി​യു​ടെ മുന്നിൽ ഹാജരാ​ക്കി. ആർക്കും പേടി തോന്നുന്ന ഒരാളാ​യി​രു​ന്നു അദ്ദേഹം. എന്റെ വക്കീൽ ആരാ​ണെന്ന്‌ ആ ജഡ്‌ജി എന്നോടു ചോദി​ച്ചു. ഗ്ലെൻ ഹൗ * ആണെന്നു ഞാൻ പറഞ്ഞ​പ്പോൾ അദ്ദേഹം പേടി​ച്ചു​പോ​യി. അദ്ദേഹം പറഞ്ഞു: “അയ്യോ, അയാളോ!” സാക്ഷി​ക​ളു​ടെ കേസുകൾ വാദിച്ച്‌ ജയിക്കു​ന്ന​തിൽ പേരു​കേട്ട ഒരാളാ​യി​രു​ന്നു ഗ്ലെൻ ഹൗ സഹോ​ദരൻ. എനിക്ക്‌ എതിരെ കൊണ്ടു​വന്ന ആരോ​പ​ണങ്ങൾ തള്ളിക്ക​ള​ഞ്ഞെന്നു കോടതി പെട്ടെ​ന്നു​തന്നെ അറിയി​ച്ചു.

ക്യു​ബെ​ക്കിൽ നമ്മുടെ പ്രവർത്ത​ന​ത്തിന്‌ എതിർപ്പു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ മീറ്റിങ്ങ്‌ നടത്താൻ പറ്റിയ സ്ഥലം വാടക​യ്‌ക്കു കിട്ടാൻ പ്രയാ​സ​മാ​യി​രു​ന്നു. വാഹനങ്ങൾ കയറ്റി​യി​ടാൻ ഉപയോ​ഗി​ച്ചി​രുന്ന ഒരു പഴയ ഷെഡ്‌ ആണ്‌ ഞങ്ങളുടെ കൊച്ചു​സ​ഭ​യ്‌ക്കു കിട്ടി​യത്‌. മുറി ചൂടാ​ക്കാ​നുള്ള സംവി​ധാ​ന​മൊ​ന്നും അവി​ടെ​യി​ല്ലാ​യി​രു​ന്നു. മരം​കോ​ച്ചുന്ന തണുപ്പു​കാ​ലത്ത്‌ സഹോ​ദ​രങ്ങൾ എണ്ണ ഒഴിച്ച്‌ കത്തിക്കുന്ന ഒരു ഹീറ്റർ ഉപയോ​ഗി​ച്ചാ​ണു മുറി ചൂടു പിടി​പ്പി​ച്ചി​രു​ന്നത്‌. ചില​പ്പോൾ ഞങ്ങൾ മീറ്റി​ങ്ങി​നു മുമ്പ്‌ കുറെ സമയം അതിനു ചുറ്റും കൂടി​യി​രുന്ന്‌ പ്രോ​ത്സാ​ഹനം പകരുന്ന അനുഭ​വങ്ങൾ പറയു​മാ​യി​രു​ന്നു.

വർഷങ്ങൾകൊണ്ട്‌ പ്രസം​ഗ​വേ​ല​യിൽ അത്ഭുത​ക​ര​മായ വളർച്ച​യാണ്‌ ഉണ്ടായത്‌. 1960-കളിൽ ക്യു​ബെക്ക്‌ സിറ്റി​യു​ടെ പ്രദേ​ശ​ത്തും കോട്‌-നോർദെ ഭാഗത്തും ഗസ്‌പെയ്‌ ഉപദ്വീ​പി​ലും എല്ലാം കൂടി ഏതാനും ചെറിയ സഭകൾ മാത്ര​മാ​ണു​ണ്ടാ​യി​രു​ന്നത്‌. എന്നാൽ ഇന്നോ? രണ്ടു സർക്കി​ട്ടു​ക​ളിൽ ഉള്ളതി​നെ​ക്കാൾ കൂടുതൽ സഹോ​ദ​രങ്ങൾ അവി​ടെ​യുണ്ട്‌. അവർ മനോ​ഹ​ര​മായ രാജ്യ​ഹാ​ളു​ക​ളി​ലാ​ണു കൂടി​വ​രു​ന്നത്‌.

സഞ്ചാര​വേ​ല​യി​ലേക്ക്‌. . .

1977-ൽ കാനഡ​യി​ലെ ടൊറ​ന്റോ​യിൽവെച്ച്‌ നടന്ന സഞ്ചാര മേൽവിചാരകന്മാർക്കുവേണ്ടിയുള്ള ഒരു മീറ്റി​ങ്ങിൽ ഞാൻ പങ്കെടു​ത്തു

1970-ൽ ഞങ്ങൾക്കു സർക്കിട്ട്‌ വേലയി​ലേക്കു ക്ഷണം കിട്ടി. 1973-ൽ ഞങ്ങളെ ഡിസ്‌ട്രി​ക്‌റ്റ്‌ വേലയിൽ നിയമി​ച്ചു. അക്കാലത്ത്‌ ഞാൻ ലോർയേ സോമ്യൂർ, * ഡേവിഡ്‌ സ്‌പ്ലെയ്‌ൻ * തുടങ്ങിയ പ്രാപ്‌ത​രായ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ ധാരാളം കാര്യങ്ങൾ പഠിച്ചു. അവർ രണ്ടു പേരും അന്നു സഞ്ചാര​വേ​ല​യിൽ ഉണ്ടായി​രു​ന്നു. ഓരോ സമ്മേളനം കഴിയു​മ്പോ​ഴും ഞാനും ഡേവി​ഡും ഞങ്ങളുടെ രണ്ടു പേരു​ടെ​യും പഠിപ്പി​ക്കൽ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മാ​യി​രു​ന്നു. ഞാൻ ഒരു സംഭവം ഓർക്കു​ന്നു. ഡേവിഡ്‌ എന്നോടു പറഞ്ഞു: “ലാവോൺസേ, പ്രസംഗം എനിക്ക്‌ ഇഷ്ടപ്പെട്ടു. പക്ഷേ അത്രയും വിവര​ങ്ങൾകൊണ്ട്‌ ഞാൻ മൂന്നു പ്രസംഗം നടത്തി​യേനേ.” അത്‌ എന്റെ ഒരു പ്രശ്‌ന​മാ​യി​രു​ന്നു. ഞാൻ പ്രസം​ഗ​ങ്ങ​ളിൽ കൂടുതൽ വിവരങ്ങൾ കുത്തി​ക്കൊ​ള്ളി​ക്കാൻ ശ്രമി​ച്ചി​രു​ന്നു. വിവരങ്ങൾ ചുരു​ക്കാൻ ഞാൻ പഠിക്ക​ണ​മാ​യി​രു​ന്നു.

കാനഡയുടെ കിഴക്ക്‌ ഭാഗത്തെ പല നഗരങ്ങളിലും ഞാൻ സേവിച്ചു

സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർക്കു​ണ്ടാ​യി​രു​ന്നു. പക്ഷേ ക്യു​ബെ​ക്കി​ലെ മിക്ക പ്രചാ​ര​കർക്കും എന്നെ നന്നായി അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ സന്ദർശ​ന​ത്തി​ന്റെ സമയത്ത്‌ ഞാൻ കൂടെ​യു​ള്ള​പ്പോൾ എന്റെകൂ​ടെ വയൽസേ​വ​ന​ത്തി​നു വരാൻ അവർ ആഗ്രഹി​ച്ചു. അവരു​ടെ​കൂ​ടെ വയൽസേ​വ​ന​ത്തി​നു പോകു​ന്നതു നല്ല രസമാ​യി​രു​ന്നെ​ങ്കി​ലും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്റെ​കൂ​ടെ ഞാൻ അധികം സമയം ചെലവ​ഴി​ച്ചില്ല. ഒരിക്കൽ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ ഇക്കാര്യം എന്നോടു പറഞ്ഞു: “സഹോ​ദരൻ മറ്റു സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ പോകു​ന്നതു നല്ലതാണ്‌, പക്ഷേ ഈ ആഴ്‌ച എന്നെ സന്ദർശി​ക്കാ​നാ​ണു സഹോ​ദരൻ വന്നത്‌. എനിക്കും പ്രോ​ത്സാ​ഹനം വേണം.” ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും തന്ന ഈ ഉപദേശം എന്നെ വളരെ​യ​ധി​കം സഹായി​ച്ചു.

1976-ൽ സങ്കടക​ര​മായ ഒരു സംഭവ​മു​ണ്ടാ​യി. ഗുരു​ത​ര​മായ ഒരു രോഗം ബാധിച്ച്‌ എന്റെ പ്രിയ​പ്പെട്ട ഭാര്യ സിമോൺ മരിച്ചു. അവൾക്ക്‌ യഹോ​വ​യോ​ടു സ്‌നേ​ഹ​വും ഏതു സേവന​വും ചെയ്യാ​നുള്ള മനസ്സൊ​രു​ക്ക​വും ഉണ്ടായി​രു​ന്നു. എന്റെ നല്ല ഒരു പങ്കാളി​യാ​യി​രു​ന്നു അവൾ. അവളുടെ പെട്ടെ​ന്നുള്ള വേർപാട്‌ എന്നെ വളരെ​യ​ധി​കം ദുഃഖി​പ്പി​ച്ചു. എങ്കിലും ശുശ്രൂ​ഷ​യിൽ തിര​ക്കോ​ടെ ഏർപ്പെ​ട്ടതു പിടി​ച്ചു​നിൽക്കാൻ എന്നെ സഹായി​ച്ചു. ബുദ്ധി​മു​ട്ടേ​റിയ ആ സമയത്ത്‌ എന്നെ താങ്ങി​യ​തിന്‌ എനിക്ക്‌ യഹോ​വ​യോ​ടു നന്ദിയുണ്ട്‌. പിന്നീട്‌, ഞാൻ കരോ​ലിൻ എലിയ​ട്ടി​നെ വിവാഹം കഴിച്ചു. തീക്ഷ്‌ണ​ത​യുള്ള, ഇംഗ്ലീഷുകാരിയായ ഒരു സഹോ​ദ​രി​യാ​യി​രു​ന്നു കരോ​ലിൻ. ആവശ്യം അധിക​മുള്ള ക്യു​ബെ​ക്കിൽ സേവി​ക്കാൻ വന്നതാ​യി​രു​ന്നു അവൾ. ആളുകൾക്ക്‌ അടുപ്പം തോന്നുന്ന ഒരു സ്വഭാ​വ​മാ​ണു കരോ​ലി​ന്റേത്‌. മറ്റുള്ള​വ​രു​ടെ കാര്യ​ത്തിൽ, പ്രത്യേ​കിച്ച്‌ ലജ്ജയുള്ള, ഏകാന്തത അനുഭ​വി​ക്കുന്ന ആളുക​ളു​ടെ കാര്യ​ത്തിൽ, അവൾ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ച്ചി​രു​ന്നു. സഞ്ചാര​വേ​ല​യിൽ അവൾ എനിക്കു നല്ല ഒരു കൂട്ടാ​യി​രു​ന്നു.

പ്രധാ​ന​പ്പെട്ട ഒരു വർഷം

1978 ജനുവ​രി​യിൽ ക്യു​ബെ​ക്കി​ലെ ആദ്യത്തെ മുൻനി​ര​സേ​വ​ന​സ്‌കൂ​ളിൽ പഠിപ്പി​ക്കാൻ എനിക്കു നിയമനം കിട്ടി. എനിക്ക്‌ ആകപ്പാടെ പേടി തോന്നി. കാരണം വിദ്യാർഥി​ക​ളെ​പ്പോ​ലെ എനിക്കും എല്ലാം പുതി​യ​താ​യി​രു​ന്നു. അതിന്റെ പാഠപു​സ്‌ത​കം​പോ​ലും ഞാൻ മുമ്പ്‌ കണ്ടിട്ടി​ല്ലാ​യി​രു​ന്നു. പക്ഷേ ആദ്യത്തെ ക്ലാസിലെ മിക്കവ​രും അനുഭ​വ​സ​മ്പ​ന്ന​രായ മുൻനി​ര​സേ​വ​ക​രാ​യി​രു​ന്നു. അതൊരു ആശ്വാ​സ​മാ​യി. ഞാനാ​യി​രു​ന്നു അധ്യാ​പ​ക​നെ​ങ്കി​ലും വിദ്യാർഥി​ക​ളിൽനിന്ന്‌ എനിക്കു പലതും പഠിക്കാൻ കഴിഞ്ഞു.

1978-ൽത്തന്നെ മോൺട്രി​യ​ലി​ലെ ഒളിം​പിക്‌ സ്റ്റേഡി​യ​ത്തിൽവെച്ച്‌ “വിജയ​പ്രദ വിശ്വാസ” അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ നടത്തി. ക്യു​ബെ​ക്കി​ലെ ഏറ്റവും വലിയ കൺ​വെൻ​ഷ​നാ​യി​രു​ന്നു അത്‌. 80,000-ത്തിലധി​കം പേർ ഹാജരാ​യി. കൺ​വെൻ​ഷന്റെ ന്യൂസ്‌ ഡിപ്പാർട്ടു​മെ​ന്റിൽ പ്രവർത്തി​ക്കാൻ എനിക്കു നിയമനം കിട്ടി. ഞാൻ പല പത്ര​പ്ര​വർത്ത​ക​രോ​ടും സംസാ​രി​ച്ചു. അവർ നമ്മളെ​ക്കു​റിച്ച്‌ ധാരാളം നല്ല കാര്യങ്ങൾ എഴുതി​യതു കണ്ടപ്പോൾ എനിക്കു വലിയ ആവേശം തോന്നി. നമ്മളു​മാ​യി അവർ നടത്തിയ അഭിമു​ഖങ്ങൾ ടിവി​യി​ലും റേഡി​യോ​യി​ലും ആയി 20-ലധികം മണിക്കൂ​റു​കൾ പ്രക്ഷേ​പണം ചെയ്‌തു. അതു​പോ​ലെ നൂറു​ക​ണ​ക്കി​നു ലേഖന​ങ്ങ​ളും അവർ പ്രസി​ദ്ധീ​ക​രി​ച്ചു. അതെല്ലാം ശരിക്കും വലിയ ഒരു സാക്ഷ്യ​മാ​യി.

മറ്റൊരു പ്രദേ​ശ​ത്തേക്ക്‌ മാറുന്നു

സ്‌നാ​ന​പ്പെ​ട്ടതു മുതൽ ഫ്രഞ്ച്‌ ഭാഷ സംസാ​രി​ക്കുന്ന ക്യു​ബെ​ക്കി​ലാ​ണു ഞാൻ സേവി​ച്ചത്‌. അങ്ങനെ​യി​രി​ക്കെ, 1996-ൽ എന്റെ ജീവി​ത​ത്തിൽ ഒരു വലിയ മാറ്റം വന്നു. ടൊറ​ന്റോ പ്രദേ​ശത്തെ ഇംഗ്ലീഷ്‌ ഭാഷ സംസാ​രി​ക്കുന്ന ഒരു ഡിസ്‌ട്രി​ക്‌റ്റിൽ സേവി​ക്കാൻ എന്നെ നിയമി​ച്ചു. അത്‌ എന്നെ​ക്കൊണ്ട്‌ സാധി​ക്കു​മെന്ന്‌ എനിക്കു തോന്നി​യില്ല. തപ്പിയും തടഞ്ഞും ഇംഗ്ലീ​ഷിൽ പ്രസംഗം നടത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ച്ച​പ്പോൾത്തന്നെ എനിക്കു പേടി തോന്നി. ഞാൻ കൂടുതൽ പ്രാർഥി​ക്കു​ക​യും യഹോ​വ​യിൽ കൂടു​ത​ലാ​യി ആശ്രയി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു.

പക്ഷേ ഇപ്പോൾ തിരി​ഞ്ഞു​നോ​ക്കു​മ്പോൾ, ടൊറ​ന്റോ പ്രദേ​ശത്ത്‌ സേവിച്ച മനോ​ഹ​ര​മായ രണ്ടു വർഷങ്ങൾ ശരിക്കും ആസ്വദി​ച്ചു എന്ന്‌ എനിക്കു പറയാൻ കഴിയും. ഇംഗ്ലീ​ഷിൽ നന്നായി സംസാ​രി​ക്കാൻ പഠിക്കു​ന്ന​തി​നു കരോ​ലിൻ ക്ഷമയോ​ടെ എന്നെ സഹായി​ച്ചു. സഹോ​ദ​ര​ങ്ങ​ളും വലി​യൊ​രു സഹായ​വും പ്രോ​ത്സാ​ഹ​ന​വും ആയിരു​ന്നു. പെട്ടെ​ന്നു​തന്നെ അവി​ടെ​യുള്ള പലരെ​യും ഞങ്ങൾക്കു കൂട്ടു​കാ​രാ​ക്കാൻ കഴിഞ്ഞു.

ശനിയും ഞായറും നടക്കുന്ന സമ്മേള​ന​ത്തി​ന്റെ ഒരുക്ക​ങ്ങ​ളും മറ്റു പ്രവർത്ത​ന​ങ്ങ​ളും ഒക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും മിക്ക​പ്പോ​ഴും വെള്ളി​യാഴ്‌ച വൈകു​ന്നേരം ഒരു മണിക്കൂർ വീടു​തോ​റു​മുള്ള വയൽസേ​വ​ന​ത്തിൽ ഞാൻ പങ്കെടു​ത്തി​രു​ന്നു. ചിലർ ഇങ്ങനെ ചിന്തി​ച്ചു​കാ​ണും, ‘സമ്മേള​ന​ത്തി​ന്റെ തിരക്കി​നി​ട​യിൽ സഹോ​ദരൻ എന്തിനാ​ണു വയൽസേ​വ​ന​ത്തി​നു പോകു​ന്നത്‌?’ പക്ഷേ ശുശ്രൂ​ഷ​യിൽ ആളുക​ളു​മാ​യി നടത്തുന്ന സംഭാ​ഷ​ണങ്ങൾ ഉന്മേഷം തരുന്ന​താ​യി​രു​ന്നു. ഇപ്പോൾപ്പോ​ലും വയൽസേ​വ​ന​ത്തി​നു പോയി​ട്ടു​വ​രു​മ്പോൾ ഒരു പുത്തൻ ഊർജം കിട്ടു​ന്ന​തു​പോ​ലെ തോന്നും.

1998-ൽ ഞങ്ങളെ വീണ്ടും പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി മോൺട്രി​യ​ലി​ലേക്കു നിയമി​ച്ചു. പ്രത്യേക പരസ്യ​സാ​ക്ഷീ​ക​രണം ക്രമീ​ക​രി​ക്കു​ന്ന​തും യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ആളുകൾക്കുള്ള തെറ്റി​ദ്ധാ​ര​ണകൾ ഇല്ലാതാ​ക്കാൻ വാർത്താ​മാ​ധ്യ​മ​ങ്ങ​ളു​മാ​യി ചേർന്ന്‌ പ്രവർത്തി​ക്കു​ന്ന​തും കുറെ വർഷങ്ങൾ എന്റെ നിയമ​ന​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. ഇയ്യടുത്ത കാലത്ത്‌ കാനഡ​യി​ലേക്കു കുടി​യേ​റിയ, ബൈബി​ളി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹ​മുള്ള വിദേ​ശി​ക​ളോട്‌ ഇപ്പോൾ ഞാനും കരോ​ലി​നും സാക്ഷീ​ക​രി​ക്കു​ന്നു.

എന്റെ ഭാര്യ കരോ​ലി​ന​യു​ടെ​കൂ​ടെ

ഞാൻ യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​പ്പെ​ട്ടിട്ട്‌ 68 വർഷമാ​യി. ഇത്രയും കാലത്തെ എന്റെ ദൈവ​സേ​വ​ന​ത്തിൽ അനേകം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാൻ എനിക്കു കഴിഞ്ഞു. ശുശ്രൂ​ഷയെ സ്‌നേ​ഹി​ക്കാൻ പഠിച്ച​തും സത്യം അറിയാൻ പലരെ സഹായി​ക്കാൻ കഴിഞ്ഞ​തും അങ്ങേയറ്റം സംതൃ​പ്‌തി തരുന്ന​താ​യി​രു​ന്നു. എന്റെ മകൾ ലിസും ഭർത്താ​വും അവരുടെ മക്കൾ മുതിർന്ന​തി​നു ശേഷം സാധാരണ മുൻനി​ര​സേ​വനം തുടങ്ങി. ശുശ്രൂ​ഷ​യി​ലെ അവളുടെ ഉത്സാഹം കാണു​മ്പോൾ എനിക്കു ശരിക്കും സന്തോഷം തോന്നു​ന്നു. നല്ല മാതൃക വെച്ചു​കൊ​ണ്ടും ജ്ഞാനമുള്ള ഉപദേശം തന്നു​കൊ​ണ്ടും ആത്മീയ​മാ​യി വളരാ​നും എനിക്കു കിട്ടിയ നിയമ​നങ്ങൾ നന്നായി ചെയ്യാ​നും എന്നെ സഹായിച്ച സഹോ​ദ​ര​ങ്ങളെ ഞാൻ നന്ദി​യോ​ടെ ഓർക്കു​ന്നു. യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ച്ചാ​ലേ നമുക്കു കിട്ടുന്ന നിയമ​നങ്ങൾ വിശ്വ​സ്‌ത​മാ​യി ചെയ്യാൻ കഴിയൂ എന്ന്‌ അനുഭ​വ​ത്തിൽനിന്ന്‌ എനിക്കു പറയാൻ കഴിയും. (സങ്കീ. 51:11) യഹോ​വയെ സ്‌തു​തി​ക്കാ​നുള്ള അതുല്യ​മായ പദവി എനിക്കു തന്നതിന്‌ യഹോ​വ​യോട്‌ എനിക്കു പറഞ്ഞറി​യി​ക്കാ​നാ​കാത്ത നന്ദിയുണ്ട്‌!—സങ്കീ. 54:6.

^ ഖ. 16യുദ്ധം നിങ്ങളു​ടേതല്ല, ദൈവ​ത്തി​ന്റേ​താണ്‌” എന്ന ഡബ്ലിയു. ഗ്ലെൻ ഹൗ സഹോ​ദ​രന്റെ ജീവി​തകഥ 2000 ഏപ്രിൽ 22 ലക്കം ഉണരുക!-യിൽ കാണാം.

^ ഖ. 20 ലോർയേ സോമ്യൂ​റി​ന്റെ ജീവി​തകഥ, “പോരാ​ടാൻതക്ക മൂല്യ​മുള്ള ഒന്നു ഞാൻ കണ്ടെത്തി,” 1976 നവംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) കാണാം.

^ ഖ. 20 ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോ​ദരൻ ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘാം​ഗ​മാണ്‌.