2 നമ്മുടെ ദുരിതങ്ങൾക്ക് കാരണക്കാർ നമ്മൾതന്നെയാണോ?
സത്യം അറിയേണ്ടതിന്റെ കാരണം
അതെ, എന്നാണ് ഉത്തരമെങ്കിൽ നമുക്കുതന്നെ ദുരിതങ്ങൾ കുറയ്ക്കാൻ കഴിഞ്ഞേക്കും.
ചിന്തിക്കാനായി
പിൻവരുന്ന ദുരിതങ്ങളിൽ മനുഷ്യന്റെ പങ്ക് എത്രത്തോളമുണ്ട്?
-
ചൂഷണം.
ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോർട്ട് അനുസരിച്ച് നാലിൽ ഒരാൾ അവരുടെ ബാല്യകാലത്ത് ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു. ഇനി സ്ത്രീകളിൽ മൂന്നിൽ ഒരാൾ അവരുടെ ജീവിതകാലത്ത് ഒന്നുകിൽ ശാരീരികമായോ അല്ലെങ്കിൽ ലൈംഗികമായോ ചൂഷണത്തിന് (ചിലപ്പോൾ ഇവ രണ്ടിനും) ഇരയായിട്ടുണ്ട്.
-
കൊലപാതകങ്ങൾ.
“2016-ൽ ഏകദേശം 4,77,000 കൊലപാതകങ്ങൾ ലോകമെങ്ങും നടന്നിട്ടുണ്ട്” എന്നു ലോകാരോഗ്യ സംഘടന 2018-ൽ പുറത്തുവിട്ട ഒരു കണക്കു സൂചിപ്പിക്കുന്നു. ഈ സംഖ്യക്കു പുറമേ ഏതാണ്ട് 1,80,000 ആളുകൾ ആ വർഷം യുദ്ധങ്ങളിലും മറ്റു പോരാട്ടങ്ങളിലും ആയി കൊല്ലപ്പെട്ടതായി കരുതുന്നു.
-
ആരോഗ്യപ്രശ്നങ്ങൾ.
നാഷണൽ ജ്യോഗ്രാഫിക് മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ എഴുത്തുകാരനായ ഫ്രാൻ സ്മിത് പറയുന്നു: “നൂറു കോടിയലധികം ആളുകൾ പുകവലിക്കാറുണ്ട്. ഇന്നു മനുഷ്യന്റെ മരണത്തിന് ഇടയാക്കുന്ന അഞ്ച് പ്രധാനപ്പെട്ട കാരണങ്ങളായ ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശത്തിലെ അണുബാധ, വിട്ടുമാറാത്ത ശ്വാസംമുട്ടൽ, ശ്വാസകോശത്തിലെ ക്യാൻസർ എന്നിവയ്ക്കെല്ലാം പുകയിലയുടെ ഉപയോഗവുമായി ബന്ധമുണ്ട്.”
-
സാമൂഹിക അസമത്വങ്ങൾ.
മനഃശാസ്ത്രജ്ഞനായ ജേ വാട്ട്സ് ഇങ്ങനെ അഭിപ്രായപ്പെട്ടു, “ദാരിദ്ര്യം, കുടിയൊഴിപ്പിക്കൽ, സാമൂഹിക അസമത്വം, വംശീയ അധിക്ഷേപം, പുരുഷമേധാവിത്വം, മത്സരബുദ്ധി, ഇവയെല്ലാം മാനസികപിരിമുറുക്കത്തിന് ഇടയാക്കുന്നു.”
കൂടുതൽ അറിയാൻ
jw.org വെബ്സൈറ്റിലെ ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ്? എന്ന വീഡിയോ കാണുക.
ബൈബിൾ പറയുന്നത്
ഇന്നു ലോകത്തിലുണ്ടാകുന്ന ദുരിതങ്ങൾക്ക് ഒരു പ്രധാനകാരണം മനുഷ്യൻതന്നെയാണ്.
ജനജീവിതം ബുദ്ധിമുട്ടാക്കിത്തീർക്കുന്നതിൽ കുറെയൊക്കെ ഉത്തരവാദിത്വം ഗവൺമെന്റുകൾക്കും ഉണ്ട്.
“മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തി . . . ദോഷം ചെയ്തിരിക്കുന്നു.”—സഭാപ്രസംഗകൻ 8:9.
ദുരിതം കുറയ്ക്കാനാകും.
നല്ല ആരോഗ്യമുള്ളവരായിരിക്കാനും മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാനും ബൈബിൾതത്ത്വങ്ങൾ സഹായിക്കുന്നു.
“ശാന്തഹൃദയം ശരീരത്തിനു ജീവനേകുന്നു; എന്നാൽ അസൂയ അസ്ഥികളെ ദ്രവിപ്പിക്കുന്നു.”—സുഭാഷിതങ്ങൾ 14:30.
“എല്ലാ തരം പകയും കോപവും ക്രോധവും ആക്രോശവും അസഭ്യസംസാരവും ഹാനികരമായ എല്ലാ കാര്യങ്ങളും നിങ്ങളിൽനിന്ന് നീക്കിക്കളയുക.”—എഫെസ്യർ 4:31.