പാഠം 3
ചോദ്യങ്ങളുടെ ഉപയോഗം
മത്തായി 16:13-16
ചുരുക്കം: നയത്തോടെ ചോദ്യങ്ങൾ ചോദിക്കുന്നത്, താത്പര്യം ഉണർത്താനും അതു നിലനിറുത്താനും സഹായിക്കും. കാര്യങ്ങൾ ബോധ്യപ്പെടുത്താനും പ്രധാന പോയിന്റുകളിലേക്കു ശ്രദ്ധ ക്ഷണിക്കാനും ചോദ്യങ്ങൾ ഉപയോഗിക്കാനാകും.
എങ്ങനെ ചെയ്യാം:
-
താത്പര്യം ഉണർത്തുക, നിലനിറുത്തുക. ആളുകളെ ചിന്തിപ്പിക്കുന്ന, അവരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക.
-
കാര്യം ബോധ്യപ്പെടുത്തുക. നിങ്ങൾ പറഞ്ഞുവരുന്ന വിഷയത്തിലെ പ്രധാനപ്പെട്ട ആശയം കാര്യകാരണസഹിതം ബോധ്യപ്പെടുത്താൻ പലപല ചോദ്യങ്ങൾ ചോദിക്കുക.
-
പ്രധാന പോയിന്റുകളിലേക്കു ശ്രദ്ധ ക്ഷണിക്കുക. പ്രധാനപ്പെട്ട ഒരു ആശയത്തിലേക്കു ശ്രദ്ധ ക്ഷണിക്കാൻ, ആകാംക്ഷ ഉണർത്തുന്ന ഒരു ചോദ്യം ചോദിക്കുക. പ്രധാനപ്പെട്ട ഒരു പോയിന്റ് വിശദീകരിച്ചുകഴിയുമ്പോഴോ ചർച്ചയുടെ ഒടുവിലോ, പഠിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യാൻ ചോദ്യങ്ങൾ ചോദിക്കുക.