വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു

ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു

ഗീതം 175

ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു

(സങ്കീർത്തനം 19:1)

1. സ്വർ-ഗം യാ-ഹിൻ മ-ഹ-ത്ത്വം ഘോ-ഷി-ക്കു-ന്നു;

തൻ കൈ-വേ-ല-കൾ നാം കാ-ണു-ന്നു ന-ഭ-സ്സിൽ,

ദി-ന-ങ്ങൾ തൻ സ്‌തു-തി പാ-ടും.

തൻ ജ്ഞാ-ന, പ്ര-ഭാ-വ-ങ്ങൾ വാ-ഴ്‌ത്തും രാ-വു-കൾ.

2. യാ-ഹിൻ ന്യാ-യം ജീ-വ-ദാ-യ-കം പൂർ-ണം,

തൻ ബോ-ധ-ന-ങ്ങൾ ഹാ അ-ജ്ഞാ-നി-ക്കു ബു-ദ്ധി.

ത-ന്നാ-ജ്ഞ-കൾ ഹൃ-ദ്യാ-ന-ന്ദം;

തൻ കൽ-പ്പ-ന ക-ണ്ണു-കൾ-ക്കോ പ്ര-കാ-ശം ഹാ.

3. യ-ഹോ-വാ-ഭ-യം ശു-ദ്ധം നിൽ-ക്കും നി-ത്യം;

തൻ ന്യാ-യ-ത്തീർ-പ്പു-കൾ നീ-തി-യും സ-ത്യ-വും,

ത-ങ്ക-ത്തെ-ക്കാൾ അ-ഭി-കാ-മ്യം,

തേൻ-പോൽ മ-ധു-രം ഭു-ജി-പ്പാൻ സ-ദാ ന-വം.

4. നിൻ നി-യ-മ കൽ-പ്പ-ന-കൾ-ക്കു ന-ന്ദി;

അ-വ കാ-ത്തു ഞ-ങ്ങൾ വി-രു-തു പ്രാ-പി-ക്കും.

ഞ-ങ്ങ-ളിൻ ചി-ന്താ വൃ-ത്തി-കൾ

നേ-രായ്‌-ത്തീർ-ന്നു, നാ-ഥാ നിൻ പ്രീ-തി നേ-ട-ട്ടെ.