വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 9

യോഗ​ങ്ങൾക്കു​വേണ്ടി എങ്ങനെ തയ്യാറാ​കാം?

യോഗ​ങ്ങൾക്കു​വേണ്ടി എങ്ങനെ തയ്യാറാ​കാം?

കമ്പോഡിയ

യുക്രെയിൻ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു വ്യക്തി​യാ​ണു നിങ്ങ​ളെ​ങ്കിൽ ഒരുപക്ഷേ പഠിക്കാ​നുള്ള ഭാഗം നിങ്ങൾ നേര​ത്തേ​തന്നെ പഠിച്ചു​വെ​ക്കും. യോഗ​ങ്ങൾക്കു പോകു​ന്ന​തി​നു മുമ്പും ഇതു​പോ​ലെ പഠിക്കു​ന്നതു നല്ലതാണ്‌. ഇങ്ങനെ ഒരു ശീലം വളർത്തി​യെ​ടു​ക്കു​ന്ന​തു​കൊണ്ട്‌ ഒരുപാ​ടു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌.

എപ്പോൾ, എവി​ടെ​വെച്ചു പഠിക്ക​ണ​മെന്നു തീരു​മാ​നി​ക്കുക. നിങ്ങളു​ടെ മനസ്സ്‌ ഏകാ​ഗ്ര​മാ​യി​രി​ക്കു​ന്നത്‌ എപ്പോ​ഴാണ്‌? അതിരാ​വി​ലെ ജോലി​യൊ​ക്കെ തുടങ്ങു​ന്ന​തി​നു മുമ്പോ അതോ രാത്രി കുട്ടികൾ ഉറങ്ങി​യ​തി​നു ശേഷമോ? ഒരുപാ​ടു സമയം പഠിക്കാൻവേണ്ടി മാറ്റി​വെ​ക്കാൻ നിങ്ങൾക്കു കഴിയി​ല്ലാ​യി​രി​ക്കും. പക്ഷേ, അതിനു​വേണ്ടി കുറച്ച്‌ സമയ​മെ​ങ്കി​ലും മാറ്റി​വെ​ക്കുക. ആ സമയത്ത്‌ മറ്റൊ​ന്നും ചെയ്യരുത്‌. ശാന്തമായ ഒരിട​മാ​ണു പഠനത്തി​നു നല്ലത്‌. ശ്രദ്ധ പതറാ​തി​രി​ക്കാൻ റേഡി​യോ​യും ടിവി​യും മൊ​ബൈൽ ഫോണും എല്ലാം ഓഫ്‌ ചെയ്യുക. പഠിക്കു​ന്ന​തി​നു മുമ്പ്‌ പ്രാർഥി​ക്കുക. അപ്പോൾ ഉത്‌ക​ണ്‌ഠ​ക​ളൊ​ന്നും ഇല്ലാതെ മനസ്സ്‌ ശാന്തമാ​കും; ദൈവ​വ​ച​ന​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും സാധി​ക്കും.​—ഫിലി​പ്പി​യർ 4:6, 7.

മുഖ്യാ​ശ​യ​ങ്ങൾ അടയാ​ള​പ്പെ​ടു​ത്തുക, ചർച്ചയിൽ പങ്കെടു​ക്കാൻ തയ്യാറാ​കുക. പഠനഭാ​ഗം മൊത്ത​ത്തിൽ ഏതു വിഷയ​ത്തെ​ക്കു​റി​ച്ചാ​ണെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. ലേഖന​ത്തി​ന്റെ അല്ലെങ്കിൽ അധ്യാ​യ​ത്തി​ന്റെ തലക്കെ​ട്ടി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക; ഓരോ ഉപതല​ക്കെ​ട്ടും പ്രധാ​ന​വി​ഷ​യ​വും തമ്മിലുള്ള ബന്ധം മനസ്സി​ലാ​ക്കുക; ചിത്ര​ങ്ങ​ളും മുഖ്യാ​ശ​യങ്ങൾ എടുത്തു​കാ​ണി​ക്കുന്ന അവലോ​ക​ന​ചോ​ദ്യ​ങ്ങ​ളും പരി​ശോ​ധി​ക്കുക. അതിനു ശേഷം ഓരോ ഖണ്ഡിക​യും വായിച്ച്‌, കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്താൻ ശ്രമി​ക്കുക. ഉദ്ധരി​ച്ചി​ട്ടി​ല്ലാത്ത ബൈബിൾവാ​ക്യ​ങ്ങൾ എടുത്തു​നോ​ക്കി അവ വിഷയ​വു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നെന്നു ചിന്തി​ക്കുക. (പ്രവൃ​ത്തി​കൾ 17:11) ഉത്തരം കണ്ടുപി​ടി​ച്ചു​ക​ഴി​ഞ്ഞാൽ പ്രധാന വാക്കോ വാക്കു​ക​ളോ അടയാ​ള​പ്പെ​ടു​ത്തുക. പിന്നീട്‌ ഉത്തരങ്ങൾ ഓർത്തെ​ടു​ക്കാൻ ഇതു സഹായി​ക്കും. തുടർന്ന്‌ സഭാ​യോ​ഗ​ത്തി​ന്റെ സമയത്ത്‌, ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ കൈ പൊക്കി ഉത്തരം പറയാ​വു​ന്ന​താണ്‌. സ്വന്തം വാചക​ത്തിൽ, ചെറിയ ഉത്തരങ്ങൾ പറയു​ന്ന​താ​യി​രി​ക്കും നല്ലത്‌.

യോഗ​ങ്ങ​ളിൽ ചർച്ച ചെയ്യുന്ന വ്യത്യ​സ്‌ത​വി​ഷ​യങ്ങൾ ഓരോ ആഴ്‌ച​യും ഇങ്ങനെ പഠിക്കു​ന്നെ​ങ്കിൽ, ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ അറിവ്‌ വർധി​ക്കും. അങ്ങനെ ‘അമൂല്യ​വ​സ്‌തു​ക്ക​ളു​ടെ ശേഖര​ത്തി​ലേക്ക്‌’ പുതിയ ചില ആശയങ്ങൾകൂ​ടി ചേർക്കാൻ നിങ്ങൾക്കു കഴിയും.—മത്തായി 13:51, 52.

  • യോഗ​ങ്ങൾക്കു​വേണ്ടി പഠിക്കുന്ന ശീലം വളർത്തി​യെ​ടു​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

  • യോഗ​ങ്ങ​ളിൽ അഭി​പ്രാ​യങ്ങൾ പറയാൻ എങ്ങനെ ഒരുങ്ങാം?