ബൈബിളുകൾ
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം കൃത്യതയുള്ളതും വായിക്കാൻ എളുപ്പമുള്ളതും ആണ്. അതു മുഴുവനായോ ഭാഗികമായോ 327 ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 25,61,39,430 കോപ്പികൾ വിതരണം ചെയ്തിരിക്കുന്നു. ഇതിന്റെ പരിഭാഷയെക്കുറിച്ച് കൂടുതൽ അറിയാൻ “യഹോവയുടെ സാക്ഷികൾക്ക് അവരുടെ സ്വന്തം ബൈബിളുണ്ടോ?,” “പുതിയ ലോക ഭാഷാന്തരം കൃത്യതയുള്ളതാണോ?” (ഇംഗ്ലീഷ്) എന്നീ ലേഖനങ്ങൾ കാണുക.
ചില ഭാഷകളുടെ കാര്യത്തിൽ, ആളുകൾ പൊതുവേ ഉപയോഗിക്കുന്ന ബൈബിളുകൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനുള്ള അനുവാദം ഞങ്ങൾക്കു കിട്ടിയിട്ടുണ്ട്.

